വിവരാവകാശ നിയമം 2005 ന്റെ 19(3) വകുപ്പു പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷനു നല്കുന്ന അപ്പീലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സംവിധാനമായി. sic@kerala.nic. in എന്ന ഇ-മെയില്‍ വിലാസത്തിലാണ് അപ്പീലുകള്‍ അയക്കേണ്ടത്. അപ്പീല്‍ പെറ്റീഷനുകളും, കംപ്ലൈന്റ് പെറ്റീഷനുകളും ഇത്തരത്തില്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപ്പീലുകള്‍ക്കുള്ള കൈപ്പറ്റ് രസീതും ഹിയറിംഗ് സംബന്ധിച്ച നോട്ടീസും കമ്മീഷന് ഉത്തരവും ഓണ്‍ലൈനായിത്തന്നെ നല്‍കും. പെറ്റീഷനുകളില്‍ ഹര്‍ജിക്കാര്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം.
