ഒക്‌ടോബര്‍ മാസത്തേക്കുള്ള റീട്ടെയില്‍ റേഷന്‍ വിതരണത്തിനുള്ള സമയപരിധി നവംബര്‍ അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. മുന്‍ഗണനേതര വിഭാഗത്തിനുള്ള അധിക വിഹിതം തോട്ടം തൊഴിലാളികള്‍ക്കുള്ള സൗജന്യ അരി വിതരണം നോര്‍മല്‍ പഞ്ചസാര മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയിട്ടുള്ളത്.
നവംബര്‍ മാസത്തെ റേഷന്‍ വിഹിതം
നവംബര്‍ മാസം എന്‍.പി.എന്‍.എസ് (വെള്ളക്കാര്‍ഡ്) വിഭാഗത്തിന് കാര്‍ഡ് ഒന്നിന് അരി/ഗോതമ്പ് നാലു കിലോ ഭക്ഷ്യധാന്യവും മൂന്നു കിലോ ആട്ടയും അര ലിറ്റര്‍ മണ്ണെണ്ണയും വിതരണം ചെയ്യും. കൂടാതെ എന്‍.പി.എസ്, എന്‍.പി.എന്‍.എസ് കാര്‍ഡുടമകള്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസമായി അഞ്ച് കിലോ വീതം അരി കിലോക്ക് ഒരു രൂപ നിരക്കില്‍ ലഭിക്കും.