കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് ബൊക്കെ നിർമാണം/കുട നിർമാണം തുടങ്ങിയവയിൽ സൗജന്യ അവധിക്കാല പരിശീലനം നൽകുന്നു. 2024 ഏപ്രിൽ മാസം ആദ്യ വാരത്തിൽ ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോം സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷാഫോം മാർച്ച് 21നു മുമ്പായി സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857.