ക്ഷേത്രപ്രവേശന വിളംബരം 82-ാം വര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ പന്തിഭോജനവും നവോത്ഥാന സംഗമവും സംഘടിപ്പിച്ചു. പന്തിഭോജനം മുന്‍ പ്രിന്‍സിപ്പാള്‍ എം. ചന്ദ്രനും നവോത്ഥാന സംഗമം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണിയും വെള്ളമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ആശയവിനിയത്തിലുണ്ടായ പരാജയമാണ് കൈവരിച്ച നേട്ടങ്ങള്‍ വിസ്മരിച്ച് ഇടുങ്ങിയ ചിന്താഗതിയിലേക്ക് സമൂഹത്തെ കൊണ്ടുപോവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സക്കീന കുടുവ, ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. രാജേഷ്, മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.ടി. സുഗതന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ്കുമാര്‍, പബ്ലിക് ലൈബ്രറി സെക്രട്ടറി എം. മണികണ്ഠന്, ജോയിന്റ് സെക്രട്ടറി കെ.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കല്‍പ്പറ്റ എമിലി ഉണര്‍വ് നാടന്‍ കലാകേന്ദ്രത്തിന്റെ നാടന്‍പാട്ടും ഗോത്രായനം ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരുന്നു.
