നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ജനറൽ വർക്ക് ഷോപ്പിൽ കാർപ്പെന്ററി, ഷീറ്റ് മെറ്റൽ, ഫിറ്റിംഗ്, ടർണിംഗ് എന്നീ ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 3 ന് രാവിലെ 10.30ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/തത്തുല്യ യോഗ്യത ഉണ്ടാകണം. ഫോൺ: 0471 2222935, 9400006418