ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുന്നപ്രയിൽ കുറവൻതോട് എം.ഇ.എസ്സ് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി. യു.പി.എസ്.സി, ബാങ്കിങ് പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, അവധിക്കാല ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷവിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകൾ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. അപേക്ഷകൾ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഡിസംബർ 10നകം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാഫോറം ഓഫീസിലും www.minoritywelfare.keral.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2287869.
