മണ്ണടി, താഴത്തുകുളക്കട, മാവടി, കുളക്കട പ്രദേശവാസികളുടെ നൂറ്റാണ്ടു പഴക്കമുളള കാര്‍ഷികോത്പന്ന വിപണന കേന്ദ്രമായിരുന്ന മണ്ണടിതാഴത്തെ ഗ്രാമീണ ചന്തയുടെ പുനരാരംഭം ചിറ്റയംഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്. അജീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ ആദ്യവില്പന നടത്തി. വൈസ് പ്രസിഡന്റ്. എസ് രാധാകൃഷ്ണന് മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആര്.ഷീല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സരസ്വതിയമ്മ, സ്ഥിരംസമിതി അധ്യക്ഷ കെ.അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.അനൂപ്, രാജലക്ഷ്മി, ഉഷാ വിജയന്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര് സുരേഷ്കുമാര്‍, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.വിശ്വംഭരന്, എല്‍.ഉഷാകുമാരി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അജു ബിജു, പറക്കോട് ബി.ഡി.ഒ ജി.ശ്രീലക്ഷ്മി, റ്റി.കെ. അജിതകുമാരി, ജി.രാധാകൃഷിണന് നായര്‍, ആര്.വാസുദേവന്‍ പിളള, പി. ഉദയഭാനു, എസ്.ഷിബു, ടി.എന്‍.സുനില്‍, മണ്ണടി മോഹന്‍,ആര് സുരേന്ദ്രന് നായര്‍,സലീം ബാവ, എന്‍.രാജഗോപാലന്‍ പിളള, കെ.സുരേന്ദ്രന്, കെ.ജി.ജോണ്‍, വാസുദേവന്‍, പി.ലീന, ആര് ബലഭദ്രന് പിളള എന്നിവര്‍ സംസാരിച്ചു.
