സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി മാർച്ച് 16, 17 തീയതികളിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുന്ന അനന്യം പദ്ധതി, ട്രാൻസ്ജെൻഡർ ഫെസ്റ്റ് എന്നിവയുടെ സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരണങ്ങൾ നടത്തുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ളതും, ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ മുൻപരിചയമുള്ളതുമായ സ്ഥാപനങ്ങൾ/ എജൻസികൾ എന്നിവയിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.

വിശദമായ എസ്റ്റിമേറ്റ്, കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ഏറ്റെടുത്തിട്ടുള്ള ഇവന്റ് മാനേജ്മെന്റ് സംബന്ധിച്ച റിപ്പോർട്ട്, എതെങ്കിലും സർക്കാർ വകുപ്പിനു കീഴിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ/ എജൻസികൾ ആണെങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ്, മറ്റ് അനുബന്ധ രേഖകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ 10ന് വൈകീട്ട് 3ന് മുമ്പ് സാമൂഹ്യനീതി ഡയറക്റ്ററേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306040.