കേരളാ ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ‘സർട്ടിഫിക്കേഷൻ ആൻഡ് വാല്യുയേഷൻ ട്രയിനിങ് ഫോർ ട്രഡീഷണൽ ഗോൾഡ്സ്മിത്ത്സ്’ ട്രെയിനിങ് പദ്ധതിയുമായി ബന്ധപ്പെട്ട് എംപാനൽ ചെയ്യുന്നതിനായി ട്രെയിനിങ് സ്ഥാപനങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ട്രെയിനിങ് സ്ഥാപനങ്ങൾ മാർച്ച് 15നു രാവിലെ 11ന് മുമ്പ് കാഡ്കോ ഹെഡ് ഓഫീസായ ‘രമ്യ’, ടി.സി 42/2735, കെ.എൻ.ആർ.എ-172, ചെങ്ങല്ലൂർ, പൂജപ്പുര പോലീസ് സ്റ്റേഷന് എതിർവശം, പൂജപ്പുര പി.ഒ, തിരുവനന്തപുരം-695012 യിൽ നേരിട്ടോ, ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കായി കാഡ്കോ ഹെഡ് ഓഫീസുമായി നേരിട്ടോ, ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാം.