ഖനന മേഖലയിലുള്ളവരുടെ ആവശ്യം പരിഗണിച്ച് സർക്കാർ 2025 ഫെബ്രുവരി 28ന് ഇറക്കിയ ഉത്തരവ് പ്രകാരം ഖനനമേഖലയിലുള്ളവരുടെ അധിക/ അനധികൃത ഖനനത്തിനുള്ള അദാലത്തിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. ആവശ്യമുള്ളവർ അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം. മാർച്ച് 31ന് ശേഷം സർമപ്പിക്കുന്ന അപേക്ഷകളുടെയും, അധിക/ അനധികൃത ഖനനം കണ്ടെത്തുന്നവയുടെയും റോയൽറ്റിയും പിഴയും 2023 മാർച്ച് 31 ലെ ചട്ട ഭേദഗതിയിൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരം മാത്രമായിരിക്കും.
