കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മെയ് 7ന് രാവിലെ 11 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. ചവളക്കാരൻ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് സമർപ്പിച്ച നിവേദനം, വക്കലിഗ വിഭാഗത്തെ ഒ.ഇ.സി യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പാർക്കവകുലം സമുദായത്തിന്റെ സ്ഥാനപേരായ ഉടയാർ എന്ന പേര് തിരുത്തിനൽകണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട നിവേദനം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ. വി. ജോർജ്ജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
