അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) 8 മുതൽ 10 ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി റോബോട്ടിക്സിൽ 5 ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിൽ മെയ് 12 മുതൽ 16 വരെയാണ് ക്യാമ്പ്.
തത്സമയ ക്ലാസുകൾ, സാങ്കേതിക വിദഗ്ധർ നയിക്കുന്ന സെഷനുകൾ, സിമുലേഷനുകളിലൂടെയും പ്രോജക്ടിലൂടെയുമുള്ള പ്രായോഗിക പരിജ്ഞാനം എന്നിവ കോഴ്സിന്റെ സവിശേഷതകളാണ്. രജിസ്ട്രേഷൻ ഫീസ് 3350 രൂപ. മെയ് 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/209 വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 7356610110, 0471- 2413012/ 13/ 14/ 9400225962.