സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുള കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി.ഡിപ്ലോമ, ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ്, ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്, ചുമർ ചിത്ര രചനാ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ച് ജൂണിൽ ആരംഭിക്കും. പ്രവേശനത്തിന് മെയ് 20 നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല – 689533/ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തുപുരം -23 മേൽവിലാസങ്ങളിലോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0468-2319740, 9188089740, 623866848, 9605458857, 9605046982, 9846479441.
