കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങൾ സോഫ്റ്റ്‌വെയർ പ്രൊഫൈൽ അപ്‌ഡേഷൻ നടത്തുന്നതിനു വേണ്ടി അംഗത്തിന്റെ ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം ഓഫീസിൽ ഹാജരാക്കണം. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഓഫീസ് മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾക്ക്: ഫോൺ നം 0471- 2729175.