തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസലേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 26 ന് രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. സംസ്കൃതം ഐച്ഛികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ ബി. വിദ്വാൻ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമ യോഗ്യതയും മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനവുമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.