തിരുവനന്തപരും ചാല ഗവ. ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്റ്റ്സ്, അഡീറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിൻറ്റിംഗ്) ടെക്നീഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ, വെൽഡർ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കാൻ താത്പര്യമുള്ളവർ https//itiadmissions.kerala.gov.in മുഖേന അപേക്ഷ സർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് ഗവ.ഐ.ടി.ഐ ചാല, ചാല പി.ഒ, കിള്ളിപ്പാലം, തിരുവനന്തപുരം- 695036 എന്ന വിലാസത്തിൽ സ്ഥാപനത്തിൽ നേരിട്ടോ, 0471 2459255 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.
