അജൈവ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സിന് ക്ലീൻ കേരള കമ്പനിയുമായി കരാറിൽ ഏർപ്പെടാം. പ്രതിദിനം അഞ്ച് കിലോഗ്രാമിൽ കൂടുതൽ ഉൽപാദനം നടത്തുന്ന സ്ഥാപനങ്ങൾക്കാണ് അവസരം. കമ്പനിയുടെ ഹെഡ് ഓഫീസ്, സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ വച്ച് അടുത്ത ദിവസങ്ങളിൽ കരാർ വയ്ക്കാമെന്ന് ക്ലീൻ കേരള കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ അറിയിച്ചു.
