2025-26 അധ്യയന വർഷത്തെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് ജൂൺ 28 നു പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് www.polyadmission.org/wp എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘Rank Details’ ലിങ്കു വഴി അവരവരുടെ റാങ്ക് പരിശോധിക്കാം. അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് അപേക്ഷകർ ബന്ധപ്പെട്ട പോളിടെക്‌നിക് കോളേജിൽ ഹാജരാകണം. അഡ്മിഷൻ സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കുന്നതല്ല. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്‌സി ഫോമുമായി ഹാജരാകണം.