പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ച് 31 വരെയാണ് കാലാവധി.  ഒരു ഒഴിവാണ് നിലവിലുള്ളത്. ബയോടെക്‌നോളജിയിൽ ഒന്നാം ക്ലാസ് എം.എസ്‌സി ബിരുദമാണ് അടിസ്ഥാന യോഗ്യത. ടിഷ്യൂ കൾച്ചറിലും വൻതോതിലുള്ള തൈകളുടെ ഉത്പാദനത്തിലും 3-5 വർഷത്തെ പ്രായോഗിക പരിചയം അഭികാമ്യ യോഗ്യതയായി കണക്കാക്കും.

പ്രായപരിധി 2025 ജനുവരി 1ന് 36 വയസ് കവിയരുത്. എന്നാൽ, സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും. പ്രതിമാസം 32,560 രൂപയാണ്  ശമ്പളം. ഉദ്യോഗാർത്ഥികൾ ജൂലൈ 11 രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ കേന്ദ്രത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.