പാലക്കാട്: പറളി പഞ്ചായത്തിനു കീഴിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്കൂട്ടര്‍ വിതരണം ചെയ്യുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 23 ന് പറളി പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആര്.ഗിരിജ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പഞ്ചായത്ത് നേരിട്ട് സ്കൂട്ടര്‍ നല്കുന്ന ആദ്യ സംരംഭമാണിത്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് സ്കൂട്ടര്‍ വിതരണം ചെയ്തിരുന്നത്. നാല്പതോളം അപേക്ഷകരാണ് നിലവിലുള്ളത്. ഇവരില്‍ നിന്നും മുന്‍ഗണനാ ക്രമമനുസരിച്ച് 10 പേര്‍ക്കാണ് സ്കൂട്ടര്‍ വിതരണം ചെയ്യുക.
