കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പദ്ധതി നടപ്പിലാക്കലുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ മാസ വേതന (കരാർ) അടിസ്ഥാനത്തിൽ ഒരു ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 18 ന് അഭിമുഖം നടത്തും. ബി.എസ്.സി അഗ്രികൾച്ചർ (ഫസ്റ്റ് ക്ലാസ്) / എം.എസ്.സി കെമിസ്ട്രി ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ജൂലൈ 18 രാവിലെ 10 ന് കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
