കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവ്വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകൾക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, ബിഎസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ & ബാങ്കിംഗ്/ ബിഎസ്‌സി (ഓണേഴ്സ്) അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ബിഎസ്‌സി (ഓണേഴ്സ്) കാലാവസ്ഥാ വ്യതിയാനം & പരിസ്ഥിതി ശാസ്ത്രം, ബി.ടെക് ബയോടെക് ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായുള്ള സംസ്ഥാന പരീക്ഷാ ലിസ്റ്റുകൾ തയ്യാറാക്കുന്നതിലേക്ക് വിദ്യാർത്ഥികൾ അവരുടെ (യു.ജി.) – 2025 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം.
സംസ്ഥാനത്തെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് KEAM 2025 ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും, NTA നടത്തിയ നീറ്റ് (യു. ജി) – 2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു. ജി) – 2025 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് ജൂലൈ 21 11.59 PM വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ട്. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കാത്ത അപേക്ഷകരെ 2025 ലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പരീക്ഷാ ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല. തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കുന്ന രേഖകളോ, അപേക്ഷകളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഫോൺ: 0471-2332120, 0471-2338487.