കേരള ലോകായുക്ത ആഗസ്റ്റിൽ തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. തൃശൂരിൽ ആഗസ്റ്റ് 19, 20 തീയതികളിൽ രാവിലെ 10.30 ന് തിരുവമ്പാടി കോവിലകത്തുംപാടം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മിനി കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. കോട്ടയത്ത് ജില്ലയിൽ 21ന് രാവിലെ 10.30ന് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ സിറ്റിംഗുകൾ നയിക്കും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.