വാസ്തുവിദ്യാ ഗുരുകുലത്തിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി ജി ഡിപ്ലോമ, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് (6 മാസം) എന്നിവയിലേക്ക് അപേക്ഷിക്കാം. www.vasthuvidyagurukulam.com വഴി ഓൺലൈനായും പോസ്റ്റലായും അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയയ്കേണ്ട വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, 689 533 / എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം. അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം 23. ഫോൺ: 0468- 2319740, 9188089740, 6238366848.
