നവംബർ 27 മുതൽ 30 വരെയുള്ള തീയതികളിൽ മലപ്പുറം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്‌ വേണ്ടി വിദ്യാര്‍ത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങള്‍ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്‌. ‘സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവം 2025 നവംബർ 27 മുതൽ 30 വരെ’ എന്ന് രേഖപ്പെടുത്തണം. മലപ്പുറം ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉള്‍പ്പെടുത്താം. എഡിറ്റ്‌ ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോര്‍മാറ്റിൽ സി.ഡി./പെന്‍ഡ്രൈവിലും ഒപ്പം എ4 സൈസ്‌ പേപ്പറിൽ കളർ പ്രിന്റും നല്‍കണം. ലോഗോകൾ ഒക്ടോബർ 6 വൈകിട്ട് 5 ന് മുമ്പായി ശ്രീ. സന്തോഷ്‌ സി.എ, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ (അക്കാദമിക്‌), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.