ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല അലുമ്‌നി കോൺക്ലേവ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ നടക്കാനിരുന്ന കോൺക്ലേവാണ് മാറ്റിവച്ചത്.
സംസ്ഥാന സർക്കാർ കൊച്ചിയിൽ 29, 30 തീയതികളിൽ സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് ഒരുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പൂർവ്വവിദ്യാർത്ഥി ശൃംഖലകളുടെ ശക്തിയും പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അലുമ്‌നി കോൺക്ലേവ് മാറ്റിവെക്കുന്നത്. അലുമ്‌നി കോൺക്ലേവിന്റെ പുതുക്കിയ തിയതി പിന്നീടറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.
