തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 2 ന് നടത്താൻ നിശ്ചയിച്ചിരുന്ന വനിതാ കമ്മീഷൻ ജില്ലാതല  അദാലത്ത് വഴുതയ്ക്കാട് കോട്ടൺഹിൽ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ചെയർപേഴ്സൺ അറിയിച്ചു.  രാവിലെ  10ന്  ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.