പിറവം: പശുകിടാങ്ങള്‍ക്ക് നാലു മുതല്‍ 32 മാസം വരെ സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ ലഭ്യമാക്കുന്ന ഗോവര്‍ദ്ധിനി പദ്ധതി മണീട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത 100 ക്ഷീരകര്‍ഷകരെയാണ് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. മണീട് ഗ്രാമപഞ്ചായത്തിന്റെയും വെറ്റിനറി ഡിസ്‌പെന്‍സറിയുടെയും അഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് നിര്‍വഹിച്ചു.
കടുത്ത വേനലില്‍ കന്നുകാലികള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് വെറ്റിനറി സര്‍ജന്‍ രഞ്ജിത്ത് കൃഷ്ണന്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എസ്. രാജേഷ്, ആലീസ് ബേബി, പഞ്ചായത്തംഗങ്ങളായ സുരേഷ് കുമാര്‍, പി. ഐ. ഏലിയാസ്, സിന്ധു അനില്‍, ഓമന വര്‍ഗീസ്, എല്‍സി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്യാപ്ഷന്‍: മണീട് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോവര്‍ദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് നിര്‍വഹിക്കുന്നു.