ഫിഷറീസ് വകുപ്പ് ദേശീയ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡുമായി (എൻഎഫ്ഡിബി) ചേർന്ന് മത്സ്യ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ശില്പശാല സംഘടിപ്പിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റി ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ശില്‍പശാല കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎൽഎ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. 150 ഓളം മത്സ്യകർഷകരും മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.

എൻഎഫ്ഡിബി പ്രൊജക്ട് മാനേജർ മെഡോണ തയ്യിൽ വിഷയാവതരണം നടത്തി. മത്സ്യകൃഷിയിലെ പദ്ധതികളെപ്പറ്റി ഫിഷറീസ് ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകാന്ത്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജലജകുമാരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ബിനു ഐസക് രാജു, ചമ്പക്കുളം പഞ്ചായത്തംഗം എസ് മായാദേവി, ഫിഷറീസ് അസി. ഡയറക്ടർ മിലി ഗോപിനാഥ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.