കുറഞ്ഞചെലവില്‍ കൂടുതല്‍വികസനം സാധ്യമാക്കുന്നതാണ് കേരളവികസനത്തിന്റെ മുഖമുദ്ര എന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.ജിജു പി അലക്സ്. പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തില്‍  വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വര്‍ഷം പതിനായിരം കോടി രൂപയോളം വകയിരുത്തുന്നു. വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നൂതനപദ്ധതികള്‍ അനിവാര്യമെന്നും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. കില ഫാക്കല്‍റ്റി അംഗം ബാലചന്ദ്രന്‍ സംസ്ഥാന വികസനനേട്ടങ്ങളും, പഞ്ചായത്ത് സെക്രട്ടറി ടി. ദിലീപ് പഞ്ചായത്ത് വികസനനേട്ടങ്ങളും അവതരിപ്പിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍ പ്രതിഭകള്‍ക്കുള്ള ഉപഹാരം നല്‍കി. കെ സ്മാര്‍ട്ട് ക്ലിനിക്, വികസന ചിത്ര പ്രദര്‍ശനവും നടത്തി. വൈസ് പ്രസിഡന്റ് എല്‍.സുധ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി. രതീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. സുധീര്‍, ജെ.അംബിക കുമാരി, ഉഷാലയം ശിവരാജന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വിജയനിര്‍മല, മെമ്പര്‍മാരായ ശിവരാജന്‍, ഷീലാ കുമാരി, എസ്.സിന്ധു, എന്‍.ഓമനക്കുട്ടന്‍ പിള്ള, സുനിതാദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.