കോട്ടയം: ആപ്പുഴ സാംസ്‌കാരിക നിലയത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം ചൊവ്വാഴ്ച(സെപ്റ്റംബര്‍ 23)ഉച്ചയ്ക്ക് 12ന് തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിക്കും. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സെലീനാമ്മ ജോര്‍ജ്ജ്, സ്‌കറിയ വര്‍ക്കി, ശ്രുതി ദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനില്‍, നയന ബിജു, തങ്കമ്മ വര്‍ഗീസ്, കൈലാസ്‌നാഥ്, നളിനി രാധാകൃഷ്ണന്‍, സുബിന്‍ മാത്യു, ജിഷ രാജപ്പന്‍ നായര്‍, അമല്‍ ഭാസ്‌കര്‍, സി.ബി. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ജി. റെജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എസ്. ജ്യോതിലക്ഷ്മി, കടുത്തുരുത്തി സി.ഡി.പി.ഒ. ഇ.കെ. നമിത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണന്‍, ത്രിഗുണസെന്‍, സന്തോഷ് ചരിയംകാലാ, ടോമി പ്രാലടിയില്‍, മാഞ്ഞൂര്‍ മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.