സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. പരിഗണിച്ച അഞ്ച് കേസുകളില്‍ ഒരെണ്ണം പരിഹരിച്ചു; ശേഷിക്കുന്ന നാല് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി ഒരു പരാതി ലഭിച്ചു. വസ്തുതര്‍ക്കം, സാമ്പത്തികഇടപാട് തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരാതികള്‍.
9746515133  വാട്സ്ആപ്പ് നമ്പറിലൂടെയും പരാതികള്‍ സ്വീകരിക്കും. കമ്മീഷന്‍ അസിസ്റ്റന്റ് ആര്‍. സി. രാഖി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.