കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രധാന കവാടം, ചുറ്റുമതില്‍, ലാപ്‌ടോപ് വിതരണം എന്നിവയുടെ ഉദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ. വാസു മുഖ്യാതിഥിയായി.
150 വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടത്തിന് പ്രധാന കവാടം ഉണ്ടായിരുന്നില്ല. എം.എല്‍.എയുടെ 2021-22 വര്‍ഷത്തെ എസ്.ഡി.എഫ് ഫണ്ടായ പത്ത് ലക്ഷം രൂപയും 2023-24 വര്‍ഷത്തെ എ.ഡി.എസ് ഫണ്ട് 15 ലക്ഷം രൂപ എന്നിവയടക്കം 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രധാന കവാടവും ചുറ്റുമതിലും ആകര്‍ഷകമായ രീതിയില്‍ നിര്‍മിച്ചത്. ഇതോടൊപ്പം എം.എല്‍.എ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് സ്‌കൂളിലേക്ക് ലാപ്‌ടോപ് വിതരണവും ചെയ്തു.
നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ മനോജ് മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും പി.ടി.എ പ്രിസിഡന്റുമായ പ്രിയ സജീഷ്, വിദ്യാഭ്യസ-കലാ-കായിക സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷെബീര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. സോമശേഖരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി. ബേബി, കൗണ്‍സിലറും എസ്.എം.സി ചെയര്‍പേഴ്‌സനുമായ വി.കെ. സുനില്‍കുമാര്‍, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, പ്രിന്‍സിപ്പല്‍ പി.ഐ. റസിയ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എ. വിജയലക്ഷ്മി, പ്രധാനാധ്യാപക പി.ടി. ലില്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
