സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 25ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. കമ്മീഷൻ അംഗം എ സൈഫുദ്ദീൻ പരാതികൾ പരിഗണിക്കും. സിറ്റിംഗിൽ പുതിയ പരാതികൾ സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗക്കാർക്ക് കമ്മീഷനെ സമീപിക്കാം. പരാതികൾ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com ഇ മെയിൽ വിലാസത്തിലോ 9746515133 എന്ന നമ്പറിലോ സമർപ്പിക്കാം.
