ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിൽ വരുന്ന അധ്യാപക, അനധ്യാപക യോഗ്യതയുള്ള, ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾ യോഗ്യത, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സഹിതം ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് എത്തണം.
