അസാപ് കേരളയുടെ പത്തനംതിട്ട തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിലുള്ള ബി ഇ/ ബി ടെക് അടിസ്ഥാന യോഗ്യതയും മൂന്ന് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 27ന് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽ മേളയോടൊപ്പം നടത്തുന്ന അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9495999688, 9496085912 നമ്പറുകളിൽ ബന്ധപ്പെടാം.