‘ജനങ്ങളോടൊപ്പം സബ് കളക്ടർ’ എന്ന പരിപാടിയുടെ ഭാഗമായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് തങ്കമണി വില്ലേജി ഓഫീസിൽ അദാലത്ത് നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി പരാതികൾ അദ്ദേഹം സ്വീകരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 5 മണി വരെ തുടർന്നു. ഇടുക്കി തഹസിൽദാർ, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു
