ലൈബ്രറി കൗൺസിൽ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ജി.ഡി. മാസ്റ്ററുടെ പേരിൽ പയ്യന്നൂർ വേമ്പു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മികച്ച വയോജനവേദി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയ്ക്കാണ് ഈ വർഷത്തെ പുരസ്കാരം. 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും മൊമന്റോയും നൽകും. 2024-25 വർഷത്തെ പ്രവർത്തനങ്ങളാണ് അപേക്ഷയോടൊപ്പം അയക്കേണ്ടത്. അപേക്ഷകൾ സെക്രട്ടറി, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കാടെക്സിന് സമീപം, സിവിൽ സ്റ്റേഷൻ പി.ഒ., കണ്ണൂർ -2 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം ലഭിക്കണം.
