ശാസ്ത്രരംഗത്തെ നേട്ടങ്ങളെ താഴ്ത്തികെട്ടാനും മതത്തെ ശാസ്ത്രബോധത്തിന് മുകളിൽ പ്രതിഷ്ഠിക്കാനുമുള്ള ഫാസിസ്റ്റ് ഭരണരീതി നാടിന് ആപത്താണന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ. നാസർ പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതി നേതൃത്വത്തിൽ രണ്ട് ദിവസമായി കൈതത്തിൽ കമ്യൂണിറ്റി ഹാളിൽ നടന്നുവന്ന കുട്ടികളുടെ ശാസ്ത്ര, ചരിത്ര ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി മഹീന്ദ്രൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ, തിലകരാജ്, അഭിറാം, കെ. നാസർ, ടി.എ. നവാസ്, വർഷ എന്നിവർ സംസാരിച്ചു. ചർച്ചയിൽ അഭിരാം രഞ്ജിത്ത്, ബി.എസ്. പിൻ്റു, ഗൗതം കൃഷ്ണ, വാസുദേവ് എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ചരിത്രസ്മാരക സന്ദർശനങ്ങളും സംഘടിപ്പിച്ചു.
