കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പി ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (അഞ്ച് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 706/2024), പി ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (എട്ട് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 711/2024), എഫ് ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (ഒന്‍പത് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 104/2024), എഫ് ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (ഒന്ന് എന്‍ സി എ – ഈഴവ/തീയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 154/2024), എഫ് ടി ജെ എല്‍ ടി (അറബിക്) യു പി എസ് (ഏഴ് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 798/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 15നും പി ടി ജെ എല്‍ ടി (അറബിക്) യു പി എസ് (രണ്ട് എന്‍ സി എ – ഈഴവ/തീയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 186/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തികരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 16നും കെ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും.
ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും നേരിട്ട് എത്തണം. ഫോണ്‍: 0497 2700482
ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (ഒന്ന് എന്‍ സി എ – എച്ച് എന്‍) (കാറ്റഗറി നമ്പര്‍ 237/2024) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 15ന് കെ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും നേരിട്ട് എത്തണം. ഫോണ്‍: 0497 2700482
