കൈത്തറി മേഖലയിലെ പ്രതിസന്ധികള്‍, വികസന സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന ഏകദിന ‘കൈത്തറി കോണ്‍ക്ലേവ് 2025’ ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
