കുഴിമതിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ മൈതാനം 1.50 കോടി രൂപ ചെലവിൽ നവീകരിച്ച് ആധുനിക സജ്ജീകരണങ്ങളോടെ മിനി സ്റ്റേഡിയമാക്കിയതിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഫ്ലഡ് ലൈറ്റ് സ്ഥാപിച്ച് കായികമത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുംവിധമാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.

ഇരിപ്പിടങ്ങളും ക്രിക്കറ്റ്‌ പരിശീലനത്തിനുള്ള നെറ്റ് സംവിധാനവും ഏർപ്പെടുത്തി. കഫെയും പ്രഭാത നടത്തം-വ്യായാമം ചെയ്യാനുമുള്ള സൗകര്യങ്ങൾകൂടി ഒരുക്കും. കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കായികമത്സര പ്രധാനമായ മൈതാനം സജ്ജീകരിക്കും. വെളിയത്ത് മൈതാനം നിർമാണം പൂർത്തിയായി എന്നും മന്ത്രി അറിയിച്ചു.

കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, വൈസ് പ്രസിഡന്റ് സി ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം തങ്കപ്പൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.