കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 15 ന് നടക്കും. അന്നേദിവസം രാവിലെ ഒൻപത് മുതൽ 10 മണിവരെയാണ് രജിസ്ട്രേഷൻ. ഇതുവരെ അപേക്ഷ നൽകാത്തവർക്കും കൗൺസിലിംഗിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാവിനൊപ്പം കൗൺസിലിംഗിന് ഐ.ടി.ഐയിൽ എത്തണം. ഫോൺ: 0497 2835183, 9895265951