മാടായി ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അഭിമുഖം ഒക്ടോബർ 15ന് രാവിലെ 10.30 ന് മാടായിപ്പാറയിലെ ഐ ടി ഐ ഓഫീസിൽ നടക്കും. ഫോൺ: 9447685775, 9961713392