പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ടി.ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റില്‍ 2.5 കോടി രൂപ വകയിരുത്തിയാണ് കെട്ടിട നിര്‍മാണം ആരംഭിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. പുതിയ കെട്ടിടത്തില്‍ രണ്ടു നിലകളിലായി 12 ക്ലാസ്സ് മുറികളും എട്ട് ശുചിമുറി ബ്ലോക്കുകളും ഉണ്ടാകും.

നഗരസഭാ ചെയര്‍മാന്‍ കെ.വി. ലളിത അധ്യക്ഷയായി. പിഡബ്ല്യുഡി എ.ഇ. സനോജ് കുമാര്‍ സങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍, ടി.പി. സമീറ, ടി. വിശ്വനാഥന്‍, മണിയറ ചന്ദ്രന്‍, ശശി വട്ടക്കൊവ്വല്‍, കെ. ശശീന്ദ്രന്‍, എം. ചന്ദ്രന്‍, സജിന പ്രിയേഷ്, കെ. ശ്രീലത, സി.കെ. ബിന്ദു, ടി. അഷ്‌റഫ്, കെ. അനില്‍, വി. സ്‌നേഹവല്ലി, എം. രേഖ, കെ.പി. താഹിറ എന്നിവര്‍ സംസാരിച്ചു.