ലൈഫ് ഭവനപദ്ധതിയിലൂടെ 164 വീടുകൾ പൂർത്തീകരിച്ചു നൽകിയതായി എടത്വ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വികസന സദസ്സ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ട് അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകി പഞ്ചായത്തിനെ സമ്പൂർണ്ണ അതിദാരിദ്ര്യ മുക്തമാക്കിയതായും ഡിജി കേരളം വഴി 711 പേരുടെ പഠനം പൂർത്തിയാക്കിയാതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ പറഞ്ഞു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിലും എംസിഎഫുകൾ സ്ഥാപിച്ചു. പശ്ചാത്തല സൗകര്യം വികസനം, കെ-സ്മാർട്ട് സേവനങ്ങൾ, പാലിയേറ്റീവ് കെയർ, കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയതെന്ന് സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സദസ്സില് പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എസ് വിനി പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ജി ജയചന്ദ്രൻ ചർച്ച നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, ബ്ലോക്ക് പഞ്ചായത്തംഗം ആനി ഈപ്പൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി സി ജോസഫ്, പഞ്ചായത്തംഗങ്ങളായ ദീപ ഗോപകുമാർ, ജോസഫ് ജീമോൻ, ബെറ്റി ജോസഫ്, ജെയിൻ മാത്യു, തോമസ് ജോർജ്, ലിജി വർഗീസ്, എം ഡി തോമസ്, ബിന്ദു തോമസ്, വിനിത ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം വി സുരേഷ്, ആസൂത്രണ സമിതി അംഗം റ്റിൻ്റു ദിലീപ്, സിഡിഎസ് ചെയർപേഴ്സൺ കമലമ്മ റെജി, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആർ പ്രദീപ്, റിസോഴ്സ് പേഴ്സൺ ബിനു ഗോപാൽ, എ ജെ കുഞ്ഞുമോൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
