കേരളമെന്ന വലിയൊരു പച്ചത്തുരുത്തിനെ കാത്തുസൂക്ഷിക്കാനുള്ള മത്സരമാണ് പ്രദേശങ്ങളും ജില്ലകളും ചെറിയ ചെറിയ പച്ചത്തുരുത്തുകൾ ഒരുക്കി നടത്തേണ്ടതെന്നും അങ്ങിനെയൊരു മൽസരത്തിലൂടെയേ ദൈവത്തിൻ്റെ സ്വന്തം നാട് എന്ന ഖ്യാതി നിലനിർത്താൻ കഴിയൂ എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. പരിസ്ഥിതി മലിനീ കരണം, വായു മലിനീകരണം ജല മലിനീകരണം എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ തോതിൽ മാത്രം ഉള്ള സംസ്ഥാന മായി കേരളത്തെ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ നടത്തുന്ന ശ്രമങ്ങളാണ്
കേരളത്തിൻ്റെ നിലനില്പിന്തന്നെ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പച്ചത്തുരുത്ത് സംസ്ഥാനതല നോമിനേഷൻ നേടിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾ,പച്ചത്തുരുത്തുകൾ ഒരുക്കാൻ കൂടെ നിന്ന വ്യക്തികൾ എന്നിവർക്ക് ഹരിത കേരളം മിഷൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നൽകിയ ആദരവ് – അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല പച്ചത്തുരുത്ത് പുരസ്കാര നോമിനേഷൻ ലഭിച്ച 37 പച്ചത്തുരുത്തുകൾക്ക് ചടങ്ങിൽ അനുമോദന പത്രം സമ്മാനിച്ചു. ഒരു തൈ നടാം – ഒരു കോടി തൈകൾ എന്ന ക്യാമ്പയിനിൽ ഏറ്റവും കുടുതൽ വൃക്ഷ തൈകൾ ശേഖരിച്ച് നട്ടുപിടിപ്പിച്ച കുടുംബശ്രീ സി.ഡി.എസുകൾക്കുള്ള പുരസ്കാരങ്ങൾ മുൻ എം.പി പി.കെ. ശ്രീമതി ടീച്ചർ സമ്മാനിച്ചു. 32 കുടുംബ ശ്രീ സി.ഡി. എസുകൾക്കാണ് പുരസ്കാരം നൽകിയത്.
937357 വൃക്ഷ തൈകൾ നട്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ജില്ല ലക്ഷ്യം നേടിയതായുള്ള പ്രഖ്യാപനം
നവകേരളം കർമ്മ പദ്ധതി രണ്ട് സംസ്ഥാന അസി. കോ ഓഡിനേറ്റർ ടി.പി. സുധാകരൻ നിർവ്വഹിച്ചു.
ഹരിത കേരള മിഷൻ ജില്ലാ കോ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം.പി. ജയൻ, വി.സി. ബാലക്ഷ്ണൻ , സ്നേഹ, ബ്ലോക്ക് കോ ഓഡിനേറ്റർ വി. സഹദേവൻ എന്നിവർ സംസാരിച്ചു.
