സംസ്ഥാന വനിതാ കമ്മീഷന്‍ ഇടുക്കി ജില്ല അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗമായ അഡ്വ. എലിസബത്ത് മാമന്‍ മത്തായിയുടെ നേതൃത്വത്തില്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 40 പരാതികളാണ് പരിഗണനയ്ക്കു വന്നത്. അതില്‍ ഒരു പരാതി പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി. 26 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തില്‍ കൗണ്‍സിലര്‍ റുബിയ, പൊലീസ് വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ചിത്രം: ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച അദാലത്തില്‍ നിന്ന്
ബൈറ്റ്- https://we.tl/t-NFG2glJo1p