കോങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മുണ്ടൂര്‍-തൂത റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോങ്ങാട് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് കോങ്ങാട് സെന്റര്‍, പെരിങ്ങോട് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
കോങ്ങാട് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ പ്രശാന്ത്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ബിന്ദു, കെഎസ്ഇബി പ്രതിനിധി മണി എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
