ന്യൂഡൽഹി: സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് ഉപരാഷ്ട്രപതിയുമായി വൈസ് പ്രസിഡൻ്റ് എൻക്ലേവിൽ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേയ്ക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചു. നവംബർ 3ന് നടക്കുന്ന കൊല്ലം ഫാത്തിമമാതാ കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് പങ്കെടുക്കാമെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എറണാകുളം എസ് ആർ വി ഹയർസെക്കൻഡറി സ്കൂളിൻ്റെ 180ാം മത് വാർഷിക ആഘോഷത്തിലും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശ്രീ വിദ്യാലയ സൈനിക സ്ക്കൂളിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനും തേവര സേക്രഡ് ഹാർട്ട് കോളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചതിൻ്റെ 25-ാം മത് വാർഷിക ആഘോഷത്തിലും പങ്കെടുക്കുമെന്നും ഉപരാഷ്ട്രപതി അറിയിച്ചു.

2026 ജനുവരിയിൽ ഡൽഹിയിൽ, പ്രൊഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ടിവി ആർ ഷേണായി അവാർഡ് ഉപരാഷ്ട്രപതി സമ്മാനിക്കും. 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കുന്നത് മികച്ച പാർലമെൻ്ററി റിപ്പോർട്ടർക്കാണ്.പ്രൊഫ.കെ വി തോമസ് രചിച്ച പ്രിയസഖി ഷേർളി എന്ന പുസ്തകവും വൈസ് പ്രസിഡൻറിന് നൽകി.